കര്‍ഷകത്തൊഴിലാളി അംശദായ കുടിശിക മാര്‍ച്ച് 31 വരെ അടയ്ക്കാം

moonamvazhi

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി. കുടിശിക വരുത്തിയ ജില്ലയിലെ അംഗങ്ങള്‍ക്കു കാലപരിധിയില്ലാതെ അംശാദായ കുടിശിക നാഗമ്പടത്തെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ക്ഷേമനിധി പാസ്ബുക്ക് നഷ്ടപ്പെട്ടവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ടു കുടിശിക അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481-2585604.

Leave a Reply

Your email address will not be published.