കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പ് നടത്തി

moonamvazhi

മില്‍മ എറണാകുളംമേഖലായൂണിയനും പെരുമ്പടന്ന ക്ഷീരോത്പാദ ക സഹകരണസംഘവും ചേര്‍ന്നു കന്നുകാലിഇന്‍ഷുറന്‍സ്-മെഡിക്കല്‍ വന്ധ്യതാനിവാരണക്യാമ്പ് നടത്തി.  മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അനു വട്ടത്തറ അധ്യക്ഷത വഹിച്ചു. ക്ഷീരവികസനഓഫീസര്‍ സുനില്‍കുമാര്‍, ഡോ. ഇ.വി. ബാലഗോപാലന്‍, സന്നജോസ്, രാഹുല്‍ദാസ്, പൗലോസ്, ഇ.എസ്. റീബ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.