കന്നുകാലികൾക്കാവശ്യമായ തീറ്റകൾ കൂടി സഹായങ്ങളുടെ പട്ടികയിലുൾപ്പെടുത്തണമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു

adminmoonam

പ്രളയ ദുരിതാശ്വാസത്തിനായി സഹായങ്ങൾ നൽകുന്ന സുമനസ്സുകൾ കന്നുകാലികൾക്കാവശ്യമായ തീറ്റകൾ കൂടി സഹായങ്ങളുടെ പട്ടികയിലുൾപ്പെടുത്തണമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അഭ്യർത്ഥിച്ചു.ഈ വർഷത്തെ കാലവർഷക്കെടുതികളിൽ കാലി വളർത്തൽ മേഖലയ്ക്കും വലിയ പ്രതിസന്ധിയാണുണ്ടായത്.

11056 ക്ഷീര കർഷകർ ദുരിതമനുഭവിക്കുന്നവരാണെന്നാണ് പ്രാഥമിക കണക്ക്.വയനാട്, മലപ്പുറം ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്.സർക്കാർ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളുടെ നേതൃത്വത്തിൽ പരമാവധി സഹായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഒപ്പം നല്ലവരായ ജനങ്ങളുടെ സഹായം കൂടി അനിവാര്യമാണ്. സഹായിക്കാൻ താല്പര്യമുള്ളവർ ക്ഷീര വികസന വകുപ്പ് ജോ. ഡയറക്ടർ, മിൽമ മലബാർ മേഖലാ എം.ഡി. എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ നമ്പറുകൾ:9446376 108
9447672 188

Leave a Reply

Your email address will not be published.