കണ്ണൂർ ഐ സി എം ന്റെ സൗജന്യ ഓൺലൈൻ പരിശീലനം.

adminmoonam

കണ്ണൂർ ഇൻസ്റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് സൗജന്യ പരിശീലനം നൽകുന്നു.നബാർഡിന്റെ സഹകരണത്തോടെയാണ് പരിശീലനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ആയിരിക്കും പരിശീലനം നൽകുക എന്ന് ഐ സി എം ഡയറക്ടർ അറിയിച്ചു.

ഡിജിറ്റൽ ആൻഡ് കാഷ്ലെസ് ട്രാൻസേക്ഷൻ എന്ന വിഷയത്തെ അധികരിച്ചുള്ള സൗജന്യ പരിശീലനം ജനുവരി 6 മുതൽ 8 വരെ നടക്കും.പ്രസിഡന്റ്, സെക്രട്ടറി, സൂപ്പർവൈസറി സ്റ്റാഫ് എന്നിവർക്ക് പങ്കെടുക്കാം.മാർക്കറ്റിംഗ് ഓഫ് ഫിനാൻഷ്യൽ സർവീസസ് എന്ന വിഷയത്തിൽ ഉള്ള പരിശീലനം ജനുവരി 11 മുതൽ 13 വരെയാണ്. ഇതിലും പ്രസിഡന്റിനും സെക്രട്ടറിക്കും സൂപ്പർവൈസറി സ്റ്റാഫുകൾക്കും പങ്കെടുക്കാം. ഫെബ്രുവരി ഒന്ന് മുതൽ മൂന്നു വരെ നടക്കുന്ന പരിശീലനം പ്രോജക്ട് പ്രിപ്പറേഷൻ ഫോർ അവൈലിങ് അസിസ്റ്റൻസ് ഫോർ പാക്സ് എന്ന വിഷയത്തിലാണ്. സെക്രട്ടറിമാർക്കും സൂപ്പർവൈസറി സ്റ്റാഫുകൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ ഐ സി എം ന്റെ 0497 2784002,2784044 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.