കടന്നപ്പള്ളി-പാണപ്പുഴ സഹകരണ ബാങ്കിന്റ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

Deepthi Vipin lal

കണ്ണൂരിലെ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനം ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. എം.വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സി.കെ.രാഘവന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയും ഫോട്ടോ അനാച്ഛാദനം കേരള പ്രൈമറി സൊസൈറ്റീസ് അസോസിയേഷന്‍ സെക്രട്ടറി പി.പി. ദാമോദരനും നിക്ഷേപ സമാഹരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുലജയും റിസ്‌ക് ഫണ്ട് ആനുകൂല്യ വിതരണം കെ.പത്മനാഭനും കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റ് ഇ.രാജേന്ദ്രനും നിര്‍വഹിക്കും.

ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി. തമ്പാന്‍ മാസ്റ്റര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍ കെ.ജി. വത്സലകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.വി.ഷൈനി, അസി. രജിസ്ട്രാര്‍ ഇ. അജിത, എം.പി. ഉണ്ണിക്കൃഷ്ണന്‍, ഇ.പി. ബാലകൃഷ്ണന്‍, കെ.വി. ദേവദാസ്, വി. വിനോദ്, ടി.വി. ചന്ദ്രന്‍, ടി.വി. മോഹനന്‍, കെ. കുഞ്ഞിരാമന്‍, പി. പ്രഭാകരന്‍, കെ.കെ.ആലിക്കുഞ്ഞി ഹാജി എന്നിവര്‍ ആശംസ നേരും. ബാങ്ക് പ്രസിഡന്റ് ടി. രാജന്‍ സ്വാഗതവും സെക്രട്ടറി വി.വി. മധുസൂദനന്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!