കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് പ്രളയബാധിതർക്ക് ആശ്വാസമായെത്തി.

adminmoonam

 

കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലെ ദുരിതബാധിതർക്ക് കക്കട്ട് സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്തു. ക്യാമ്പ് നടക്കുന്ന കാവിലുംപാറ ഗവൺമെന്റ് ഹൈസ്കൂളിൽ എത്തി ബാങ്ക് പ്രസിഡന്റ് കെ. കൃഷ്ണൻ കിറ്റുകൾ നൽകി. ക്യാമ്പ് ഡയറക്ടർ രാജീവൻ മാസ്റ്റർ കിറ്റുകൾ ഏറ്റുവാങ്ങി. തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകിയതാണ് പ്രദേശത്തെ വീടുകളിൽ വെള്ളം കയറാൻ കാരണം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങുമ്പോൾ ആവശ്യമായ സാധനങ്ങൾ ആണ് കിറ്റുകളിൽ ഉള്ളത്. ഇതിനുപുറമേ തഹസിൽദാരുടെ നിർദ്ദേശപ്രകാരം 200 പുൽപ്പായകൾ ദുരിതബാധിതർക്ക് ബാങ്ക് നൽകി. വില്ലേജ് ഓഫീസറാണ് പുൽപ്പായ ഏൽപ്പിച്ചത്. ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഇനിയും ചെയ്യാൻ ഒരുക്കമാണെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!