ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്

moonamvazhi

ആലപ്പുഴ എംഎല്‍എയുടെ പ്രത്യേക വികസനനിധി വിനിയോഗിച്ച് കായംകുളം  കൃഷ്ണപുരം പഞ്ചായത്ത് ദേശത്തിനകം ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിന് വാങ്ങിനല്‍കിയ ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് യു പ്രതിഭ എംഎല്‍എ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എന്‍ രവി അധ്യക്ഷനായി. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ വി ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി എന്‍ പ്രിയ പദ്ധതി വിശദീകരണം നടത്തി.


കൃഷ്ണപുരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് റസീന ബദര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഓച്ചിറ ചന്ദ്രന്‍, പഞ്ചായത്തംഗം മഠത്തില്‍ ബിജു, പി ആന്‍ഡ് ഐ മാന്നാര്‍ അസി. മാനേജര്‍ ഡോ. എസ് അജിരാജ്, കെ നാസര്‍, ഓമനക്കുട്ടന്‍, പുള്ളിക്കണക്ക് സംഘം പ്രസിഡന്റ് ശ്രീകുമാര്‍, വൈസ്പ്രസിഡന്റ് ചന്ദ്രമതി, ഭരണസമിതി അംഗങ്ങളായ തോപ്പില്‍ പ്രഭ, കെ കൃഷ്ണന്‍, ഇ സുധീര്‍, യൂനസ്‌കുഞ്ഞ്, രത്‌നമ്മ, സീനത്ത് സംഘം സെക്രട്ടറി രഞ്ജു സി രമണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!