ഒറ്റപ്പാലം അർബൻ ബാങ്കിന്റെ 83-)o വാർഷികവും ഓണാഘോഷവും നടന്നു.

adminmoonam

ഒറ്റപ്പാലം അർബൻ ബാങ്കിന്റെ 83-)o വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഓണപ്പൂക്കളം ഒരുക്കിയും ഇടപാടുകാർക്ക് പായസം വിതരണം ചെയ്തും ഓണാഘോഷവും ബാങ്കിന്റെ എൺപത്തിമൂന്നാം വാർഷികവും ആഘോഷിച്ചു. 1937 സെപ്തംബർ 7നാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ പി.എം. ദേവദാസ്, ഡയറക്ടർമാരായ എം.പി. ഉണ്ണികൃഷ്ണൻ, ടി.വൈ. സോമസുന്ദരൻ എ. അബ്ദുൾ നിഷാജ് , എം.സി. വിശ്വം, ജനറൽ മാനേജർ എം. വസന്തകുമാരി എന്നിവർ സംസാരിച്ചു. കേരളത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ അർബൻ ബാങ്കായി തിരഞ്ഞെടുത്തതിൽ ഉള്ള സന്തോഷം ചെയർമാൻ പങ്കുവെച്ചതോടൊപ്പം ജനങ്ങളുടെ സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News