ഒരു സഹകരണ സെല്‍ഫി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Deepthi Vipin lal

കോഴിക്കോട് കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മിക്കുന്ന ഹ്രസ്വ ചിത്രമായ ‘ഒരു സഹകരണ സെല്‍ഫി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍ ഫേസ് ബുക്കിലൂടെ പുറത്തിറക്കി.

സഹകരണ നന്മയെ അടയാളപ്പെടുത്താനുള്ള കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഈ ഹ്രസ്വ ചിത്രത്തിന് എല്ലാ സഹകാരികള്‍ക്കും വേണ്ടി ആശംസകള്‍ അറിയിക്കുന്നുവെന്നു അദ്ദേഹം ഫേസ് ബുക്കിലൂടെ കുറിച്ചു. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ബാങ്ക് സെക്രട്ടറി എ.എം അജയകുമാര്‍, പ്രജി സി.പി, ജിതിന്‍ ടി, വൈശാഖ്.വി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.