ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ് ഇന്നു തിരുവനന്തപുരത്ത് ആരംഭിക്കും

moonamvazhi

സംസ്ഥാന സഹകരണ യൂണിയനും സഹകരണവകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഒമ്പതാമതു സഹകരണ കോണ്‍ഗ്രസ് വിവിധ പരിപാടികളോടെ ജനുവരി 21, 22 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. 21 നു രാവിലെ പത്തിനു കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, റോഷി അഗസ്റ്റിന്‍, വി. ശിവന്‍കുട്ടി, ബിനോയ് വിശ്വം എം.പി, എം.എല്‍.എ.മാരായ മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്, പി. അബ്ദുള്‍ ഹമീദ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് എന്നിവര്‍ പ്രഭാഷണം നടത്തും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ നന്ദിയും പറയും.

 

ഉച്ച തിരിഞ്ഞ് രണ്ടു മുതല്‍ നാലു വരെ പ്രതിനിധി സമ്മേളനവും ഗ്രൂപ്പ് ചര്‍ച്ചയും. സെമിനാര്‍ ഹാളില്‍ ( വേദി -2 ) ലോക സാമ്പത്തികക്രമവും ഇന്ത്യന്‍ സഹകരണപ്രസ്ഥാനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സംസ്ഥാന സഹകരണയൂണിയന്‍ മാനേജിങ് കമ്മറ്റിയംഗം കെ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. എം.വി. ഗോവിന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബാലു എസ്. അയ്യര്‍ ( റീജ്യണല്‍ ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്, ഏഷ്യ-പെസഫിക് ) വിഷയം അവതരിപ്പിക്കും. കുസാറ്റ് അസി. പ്രൊഫസര്‍ സംഗീതാ പ്രതാപ് മോഡറേറ്ററാകും. എന്‍.സി.സി.ടി. സെക്രട്ടറി മോഹന്‍കുമാര്‍ മിശ്ര ചര്‍ച്ച നയിക്കും. ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം സി.പി. ജോണ്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, PACS അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.പി. ദാമോദരന്‍, ഐ.സി.എം. കണ്ണൂര്‍ ഡയറക്ടര്‍ വി.എന്‍. ബാബു, അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ടി.പി. ദാസന്‍, പ്രമുഖ സഹകാരി ഇ. ഇബ്രാഹിംകുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

 

വൈകിട്ട് 4.30 നു നടക്കുന്ന രണ്ടാമത്തെ സെമിനാറിന്റെ വിഷയം ഇന്ത്യന്‍ സഹകരണപ്രസ്ഥാനം നേരിടുന്ന ആന്തരിക-ബാഹ്യ വെല്ലുവിളികള്‍ എന്നതാണ്. സംസ്ഥാന സഹകരണയൂണിയന്‍ മാനേജിങ് കമ്മറ്റിയംഗം കെ.കെ. നാരായണന്‍ അധ്യക്ഷത വഹിക്കും. എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ വിഷയമവതരിപ്പിക്കും. കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റംഗം ബി.പി. പിള്ള മോഡറേറ്ററാകും. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, സ്‌പെഷല്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.പി. താജുദ്ദീന്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചെയര്‍മാന്‍ എം. ഗംഗാധരക്കുറുപ്പ്, പ്രമുഖ സഹകാരി കരകുളം കൃഷ്ണപിള്ള, ആസൂത്രണ ബോര്‍ഡംഗം ഡോ. രവി മാമന്‍, കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. രാത്രി ഏഴു മുതല്‍ ഗാനമേള.

 

22 നു രാവിലെ പത്തു മുതല്‍ വേദി ഒന്നില്‍ പ്രതിനിധി സമ്മേളനം. വേദി രണ്ടില്‍ സെമിനാര്‍. വിഷയം: കാര്‍ഷിക-കാര്‍ഷികാനുബന്ധ -കാര്‍ഷികേതര മേഖലയും സഹകരണ പ്രസ്ഥാനവും. എം. വിജയകുമാറിന്റെ ( മുന്‍ സ്പീക്കര്‍ ) അധ്യക്ഷതയില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്. നാഗേഷ് ( ആസൂത്രണ ബോര്‍ഡ് കാര്‍ഷികവിഭാഗം മേധാവി ) വിഷയം അവതരിപ്പിക്കും. എം.പി. വിജയന്‍ ( കോ-ഓര്‍ഡിനേറ്റര്‍, കൃഷിക്കൊപ്പം കളമശ്ശേരി ) മോഡറേറ്ററാകും. പ്രമുഖ സഹകാരി എം.എം. മോനായി, കെ.എസ്. മണി ( മില്‍മ ചെയര്‍മാന്‍ ), വത്സന്‍ പനോളി ( സെക്രട്ടറി കേരള കര്‍ഷകസംഘം ), സോണി സെബാസ്റ്റ്യന്‍ ( ചെയര്‍മാന്‍, മാര്‍ക്കറ്റ്‌ഫെഡ് ), പ്രൊഫ. ഇ. കുഞ്ഞിരാമന്‍ ( ചെയര്‍മാന്‍ കോസ്‌ടെക് ), ടി. മനോഹരന്‍ ( ചെയര്‍മാന്‍ മത്സ്യഫെഡ് ), കാരായി രാജന്‍ ( ചെയര്‍മാന്‍ റബ്‌കോ ), ഡോ. രഞ്ജിത് ( പ്രൊഫ. കോളേജ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്കിങ്, കേരള കാര്‍ഷിക സര്‍വകലാശാല ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

 

ഉച്ച കഴിഞ്ഞ് 1.30 നു നടക്കുന്ന സെമിനാറിന്റെ വിഷയം നിര്‍മാണമേഖലയും സഹകരണരംഗവും എന്നതാണ്. ആനാവൂര്‍ നാഗപ്പന്റെ ( മുന്‍ പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ) അധ്യക്ഷതയില്‍ കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. രമേശന്‍ പാലേരി ( ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ചെയര്‍മാന്‍ ) വിഷയമവതരിപ്പിക്കും. എം.വി. ശശികുമാര്‍ ( തിരുവനന്തപുരം ഐ.സി.എം. ഡയറക്ടര്‍ ) മോഡറേറ്ററാകും. പി. രാജേന്ദ്രന്‍ ( കൊല്ലം എന്‍.എസ്. സഹകരണാശുപത്രി ചെയര്‍മാന്‍ ), ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍ ( മെമ്പര്‍ സെക്രട്ടറി, കെ ഡിസ്‌ക് ), വി. വസീഫ് ( കൊടിയത്തൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ), സി. രാധാകൃഷ്ണന്‍ ( എസ്.സി. / എസ്.ടി. ഫെഡറേഷന്‍ ചെയര്‍മാന്‍ ), കിഷോര്‍കുമാര്‍ ( നാഷണല്‍ ലേബര്‍ഫെഡ് ഡയറക്ടര്‍ ), ദിനേശ് ബാബു ( കേരള ദിനേശ് ചെയര്‍മാന്‍ ), അനൂപ് അംബിക ( കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

 

വൈകിട്ട് അഞ്ചു മണിക്ക് ഘോഷയാത്ര. ആറിനു നടക്കുന്ന സമാപനസമ്മേളനം വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, സി.ആര്‍. അനില്‍, കെ. കൃഷ്ണന്‍കുട്ടി, ചിഞ്ചുറാണി, എം.പി.മാരായ ശശി തരൂര്‍, എ.എ. റഹീം, കെ.കെ. ലതിക ( ചെയര്‍പേഴ്‌സന്‍ ഹോസ്പിറ്റല്‍ഫെഡ് ), എം.എസ്. ഷെറിന്‍ ( സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ), പ്രമുഖ സഹകാരി കരകുളം കൃഷ്ണപിള്ള, ഇ.നിസാമുദ്ദീന്‍ ( ജോ. രജിസ്ട്രാര്‍ ), എന്‍.കെ. രാമചന്ദ്രന്‍ ( കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ), ഇ.ഡി. സാബു ( കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി ) എന്നിവ

ര്‍ സംസാരിക്കും.

Leave a Reply

Your email address will not be published.