കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയ സമ്മേളനം നടത്തി

moonamvazhi

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനം നടത്തി.  യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി. പ്രവീൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി പ്രബിത സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ ബൈജു റിപ്പോർട്ടും ട്രഷറർ പി സുനിൽ ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി മനോജ് എന്നിവർ സംസാരിച്ചു.

പി സുധീഷ് രക്തസാക്ഷി പ്രമേയവും എം സി ബിനേഷ് അനുശോചന പ്രമേയവും എൻ ബി ഷനിൽ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഉന്നത വിജയം നേടിയവർക്ക് സിപിഐ എം സൗത്ത് ഏരിയ സെക്രട്ടറി ബാബു പറശ്ശേരി ഉപഹാരം നൽകി. സ്വാഗത സംഘം എം എം പവിത്രൻ സ്വാഗതവും കൺവീനർ പി കെ ഷൈജു നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പി പ്രവീൺ (പ്രസിഡന്റ്) പ്രജി സി പി, കെ പി മമ്മദ് കോയ, രാജില ഇ, രജീഷ് നീലേരി, പി കെ ലതീഷ് (വൈസ് പ്രസിഡന്റുമാർ) കെ ബൈജു (സെക്രട്ടറി) പി കെ ഷൈജു, നാസ് മേലടി, എം സി ബിനേഷ്, പി സുധീഷ്, കെ ഷർമ്മിള (ജോ സെക്രട്ടറിമാർ) സി വി ഗിരീഷ് (ട്രഷറർ).

Leave a Reply

Your email address will not be published.

Latest News
error: Content is protected !!