എഫ്.എഫ്.പി.ഒ; കൈപ്പുസ്തകം പ്രകാശനം ചെയ്തു

Deepthi Vipin lal

പ്രധാന്‍മന്ത്രി മത്സ്യ സമ്പത് യോജന (പി.എം.എം.എസ്.വൈ ) യുടെ കീഴില്‍ മത്സ്യക്കര്‍ഷക ഉത്പാദക സംഘടനകളുടെ ( എഫ്.എഫ്.പി.ഒ ) രൂപീകരണവും പ്രോത്സാഹനവും സംബന്ധിച്ച ആദ്യത്തെ കൈപ്പുസ്തകം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല പ്രകാശനം ചെയ്തു. എന്‍.സി.ഡി.സി. മാനേജിങ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ നായക്, ഫിഷറീസ് വകുപ്പ് സെക്രട്ടറി ജതീന്ദ്ര നാഥ് സ്വെയ്ന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മത്സ്യക്കര്‍ഷകര്‍ക്കായുള്ള മുന്‍നിര പദ്ധതിയായ പി.എം.എം.എസ്.വൈ. മത്സ്യക്കര്‍ഷകരെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ എഫ്.എഫ്.പി.ഒ.കള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക, സാങ്കേതിക സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എഫ്.എഫ്.പി.ഒ.കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്.

രാജ്യത്ത് 500 എഫ്.എഫ.പി.ഒ.കള്‍ രൂപീകരിക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതില്‍ അമ്പതെണ്ണം സഹകരണ സൊസൈറ്റി നിയമപ്രകാരം എന്‍.സി.ഡി.സി. ആദ്യ വര്‍ഷം രൂപീകരിക്കും. എന്‍.സി.ഡി.സി. യുടെ ലക്ഷ്മണ്‍റാവു ഇനാംദാര്‍ നാഷണല്‍ അക്കാദമി ഫോര്‍ കോ-ഓപ്പറേറ്റീവ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ആന്‍ഡ് റീജിയണല്‍ ട്രെയിനിംഗ് സെന്റര്‍ ഈ വര്‍ഷം സംസ്ഥാന, ജില്ലാ തലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി ബോധവല്‍ക്കരണ, പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News