എന്‍.എം.ഡി.സി വില്‍പ്പന കേന്ദ്രം തൃശ്ശൂരില്‍ ആരംഭിച്ചു

moonamvazhi

സഹകരണ സംരംഭമായ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ 36 -ാമത് വില്‍പ്പന കേന്ദ്രം വൈലോപ്പിളളിയില്‍ വരയിടം വില്ലേജ് ഓഫീസ് പരിസരത്ത് ആരംഭിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

എന്‍.എം.ഡി സി ഉല്‍പന്നങ്ങളായ കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയര്‍ കെയര്‍ ഓയില്‍, കോഫി പൗഡര്‍, ചുക്ക് കാപ്പി, വയനാടന്‍ സുഗന്ധ വ്യജ്ഞനങ്ങള്‍, കാട്ടുതേന്‍, കുരുമുളക് തുടങ്ങി എല്ലാം ന്യായമായ വിലയില്‍ ലഭ്യമാകും.ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്.

Leave a Reply

Your email address will not be published.