എം.വി.ആർ. ഫാർമ കെയർ മെഡിക്കൽ ഷോപ്പ് ആഴ്ചവട്ടത്ത് തുടങ്ങി

moonamvazhi

എം.വി. ആർ. ഫാർമ കെയറിന്റെ ശരിവില ഇംഗ്ലീഷ് മരുന്ന് ഷോപ്പ് കോഴിക്കോട് ആഴ്ച്ചവട്ടത്ത് പ്രവർത്തനമാരംഭിച്ചു. ഫാർമ കെയർ ശൃംഖലയിലെ ഏഴാമത്തെ ഷോപ്പാണിത്. കൗൺസിലർ എൻ.സി. മോയിൻകുട്ടി ഷോപ്പ് ഉദ്ഘാടനം ചെയ്തു.

ആഴ്ചവട്ടം ലാഡർ മാങ്കാവ് ഗ്രീൻസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാൻസർ സെന്റർ ഡയറക്ടർ സി.ഇ. ചാക്കുണ്ണി കാലിക്കറ്റ് സിറ്റി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി. നാരായണൻ കുട്ടിയിൽ നിന്നു ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ലാഡർ ജനറൽ മാനേജർ കെ.വി. സുരേഷ് ബാബു, കാലിക്കറ്റ് സിറ്റി ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് എന്നിവർ ആശംസ അർപ്പിച്ചു. എം.വി.ആർ. കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ. ജയേന്ദ്രൻ സ്വാഗതവും ഫാർമ കെയർ ഹെഡ് ഓഫ് ഓപ്പറേഷൻസ് രാഹുൽ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

കാൻസർ ഉൾപ്പെടെയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ സംസ്ഥാനത്തുടനീളം ലഭ്യമാക്കാൻ ആരംഭിച്ച സംരംഭമായ എം.വി. ആർ. ഫാർമ കെയർ ഒരു വർഷം പിന്നിട്ടു. കാഞ്ഞങ്ങാട്, പയ്യന്നൂർ, കോഴിക്കോട് – കാവ് സ്റ്റോപ്പ്, മാവൂർ -കൂളിമാട്, എടപ്പാൾ എന്നിവിടങ്ങളിലാണ് ശരിവില ഔട്ട്ലെറ്റ് ഇതിനകം തുടങ്ങിയത്. വൈകാതെ കുടുതൽ ഔട്ട്ലെറ്റ് തുടങ്ങും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!