എം.വി.ആർ കാൻസർ സെന്റർ ദുബായ് ക്ലിനിക് ഉടൻ

[email protected]

എം.വി.ആർ കാൻസർ സെന്ററിന്റെ ക്ലിനിക് ദുബായിൽ ഉടൻ പ്രവർത്തനമാരംഭിക്കും.ദുബായിലെ ആദ്യ സമ്പൂർണ ഓങ്കോളജി സ്പെഷ്യാലിറ്റി ക്ലിനിക് ആയിരിക്കും ഇത്. ക്ലിനിക്കിന്റെ ലോഗോ കേരള സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോൺഗ്രസ് വേദിയിൽ പ്രകാശനം ചെയ്തു.ദുബായ് വേൾഡ് സെൻട്രൽ കോർപ്പറേഷൻ ഡയറക്ടർ മുഹമ്മദ് അൽഫലാസി, കെ.മുരളീധരൻ എം എൽ എ, മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

അത്യാധുനിക സൗകര്യങ്ങളോടെയാണ് എം.വി.ആർ കാൻസർ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നത്.2600 സ്ക്വയർ ഫീറ്റ് വിസ്തൃതിയാണ് അൽ ഗരൗദ് ഫ്ലോറാ ഇൻ ഹോട്ടലിലെ ഗ്രൗണ്ട് ഫ്ളോറിലെ ക്ലിനിക്കിന് ഉള്ളത്.മാമോഗ്രാം, സി.ടി, പെറ്റ്, എം.ആർ.ഐ സ്കാനിങ്ങ് എന്നിവയിലൂടെ കാൻസർ രോഗ നിർണയ പരിശോധനയാണ് ക്ലിനിക്കിൽ നടത്തുക. രോഗം സ്ഥിരീകരിക്കുന്നവർക്ക്‌ കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സ ഉറപ്പു വരുത്തുമെന്ന് ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published.