എം.വി.ആർ കാൻസർ സെന്റർ ഇന്ത്യയിൽ കാൻസർ ചികിത്സാരംഗത്ത് ഒന്നാമതെത്തും: ഡോ. ചിത്തം പര്‍ണിക റെഡ്ഡി എം.എൽ.എ 

moonamvazhi

എം.വി.ആർ കാൻസർ സെന്റർ സമീപ ഭാവിയിൽ തന്നെ ഇന്ത്യയിൽ കാൻസർ ചികിത്സാരംഗത്ത് ഒന്നാമതെത്തുമെന്ന് തെലങ്കാന എം.എല്‍.എ ഡോ. ചിത്തം പര്‍ണിക റെഡ്ഡി അഭിപ്രായപ്പെട്ടു. കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ ഏഴാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ പി.കെ. അബ്ദുളളക്കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ വിശിഷ്ടാതിഥിയായിരുന്നു. അതിഥികളെ പൊന്നാടയണിയിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. ഡോ.വിശ്വജിത്ത് റെഡ്ഡി, കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍. എന്നിവർ ആശംസയർപ്പിച്ചു.

എം.വി.ആർ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും സെക്രട്ടറി ആന്റ് സി.ഇ.ഒ. ഡോ. എന്‍.കെ. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. എം.വി.ആര്‍ ഡയറക്ടർമാരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. തുടര്‍ന്ന് സാംസ്‌കാരികപരിപാടികളും സമ്മാനവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News