എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ കാന്‍സര്‍ രോഗികള്‍ക്ക് വലിയൊരു അത്താണിയായി മാറിക്കഴിഞ്ഞു: പത്മജാ വേണുഗോപാല്‍

moonamvazhi

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ പത്മജാ വേണുഗോപാല്‍എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍ കുട്ടിവാര്യര്‍ മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

സഹകരണ മേഖലയില്‍ സ്ഥാപിതമായ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാന്‍സര്‍ രോഗികള്‍ക്ക് ഒരു വലിയ അത്താണിയായി മാറിയിട്ടുണ്ടെന്നും ഉന്നത നിലവാരത്തിലുള്ള ചികിത്സ നല്‍കുക വഴി ലോകപ്രശസ്തമായ ഒരു ആശുപത്രിയായി ഇത് മാറുന്ന കാലം വിദൂരമല്ലെന്നും പത്മജാ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

എം.വി.ആര്‍ ഡയറക്ടര്‍ അഡ്വ.ടി.എം വേലായുധന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാര്‍, പി.എ.ജയപ്രകാശ്, കോഴിക്കോട് ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ.പ്രവീണ്‍കുമാര്‍, കാഞ്ഞങ്ങാട് മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞികണ്ണന്‍, ഇടുക്കി മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍എന്നിവര്‍ പങ്കെടുത്തു. ഡോ. മുഹമ്മദ് ബഷീര്‍ സ്വാഗതവും ലെയ്‌സണ്‍ ഓഫീസര്‍ ജയകൃഷ്ണന്‍ കാരാട്ട്നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News