എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് വീണ്ടും തുടങ്ങുന്നു

moonamvazhi

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നവംബര്‍ ഒന്നിനു പുനരാരംഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണു ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്.

കാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്നവരടക്കമുള്ള യാത്രക്കാര്‍ക്കു സൗകര്യപ്പെടുംവിധത്തില്‍ ട്രെയിന്‍ സമയത്തിനനുസരിച്ചാണു ബസ്സിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ഒരു ദിവസം നാലു സര്‍വീസുണ്ടാകും. രാവിലെ 6.50 നു പുറപ്പെടുന്ന ആദ്യബസ് എട്ടു മണിക്ക് കാന്‍സര്‍ സെന്ററിലെത്തും. അവിടെനിന്നു 8.10 നു മടക്കയാത്ര പുറപ്പെടും. രാവിലെ 9.30, ഉച്ചയ്ക്കു 3.45, വൈകിട്ട് 6.30 എന്നീ സമയങ്ങളിലാണു തുടര്‍ന്നുള്ള സര്‍വീസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുക. രാവിലെ 11 മണി, വൈകിട്ട് 5.10, 7.50 എന്നീ സമയങ്ങളിലാണു കാന്‍സര്‍ സെന്ററില്‍ നിന്നുള്ള മടക്കയാത്ര.

സിവില്‍ സ്റ്റേഷന്‍, കുന്ദമംഗലം, എന്‍.ഐ.ടി, കെട്ടാങ്ങല്‍ വഴിയാണു ബസ് കാന്‍സര്‍ സെന്ററിലെത്തുക.

Leave a Reply

Your email address will not be published.