എം. കൃഷ്ണന്‍ സ്മാരക സഹകാരി പുരസ്‌കാരം കെ. കൃഷ്ണന്‍കുട്ടിക്ക്

moonamvazhi

എം. കൃഷ്ണന്‍ സ്മാരക സഹകാരി പുരസ്‌കാരം വൈദ്യുതി മന്ത്രിയും പ്രമുഖ സഹകാരിയുമായ കെ. കൃഷ്ണന്‍കുട്ടിക്ക് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമ്മാനിച്ചു. വടകര കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് സ്ഥാപക പ്രസിഡന്റായിരുന്ന എം. കൃഷ്ണന്റെ സ്മരണാര്‍ത്ഥം വടകര റൂറല്‍ ബാങ്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ബാങ്ക് പ്രസിഡണ്ട് സി ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ ആയാടത്തില്‍ രവീന്ദ്രന്‍ പ്രശസ്തി പത്ര സമര്‍പ്പണം നടത്തി.

ബാങ്ക് സെക്രട്ടറി ടി വി ജിതേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.പി .ഗോപാലന്‍ മാസ്റ്റര്‍ , അഡ്വ. സി.വിനോദന്‍, ആര്‍ സത്യന്‍, പുറന്തോട്ടത്തില്‍ സുകുമാരന്‍, ടി.എന്‍.കെ ശശീന്ദ്രന്‍, പ്രൊഫസര്‍ കെ.കെ. മഹമൂദ്, അഡ്വ. ലതികാ ശ്രീനിവാസന്‍, പി. സോമശേഖരന്‍, ടി.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, റഫീഖ് അഴിയൂര്‍, ബാങ്ക് ഡയറക്ടര്‍മാരായ എ.കെ. ശ്രീധരന്‍, സി. കുമാരന്‍, പി.കെ. സതീശന്‍, ടി. ശ്രീനിവാസന്‍, കെ.ടി.കെ അജിത് എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.ടി. ശ്രീധരന്‍ സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ടി.പി. ജീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.