ഊരാളുങ്കല്‍ സഹകരണ ബാങ്ക് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശില്‍പ്പശാല നടത്തി

Deepthi Vipin lal

കോഴിക്കോട് ഊരാളുങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 100ാം വാര്‍ഷിഘാഘോഷത്തിന്റെ ഭാഗമായി ഒഞ്ചിയം പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി ശില്‍പ്പശാല സംഘടിപ്പിച്ചു. വടകര മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്ദു.കെ.പി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.

വടകര അസി: രജിസ്‌ട്രോര്‍ സുധീഷ് ടി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഗിരീഷ് പി.എം, അഴിയൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി. ഷിജു, ഒഞ്ചിയം പഞ്ചായത്ത് CDS ചെയര്‍ പേഴ്‌സണ്‍ റീന.പി എന്നിവര്‍ സംസരിച്ചു, വിവിധ വിഷയങ്ങളിലായി എം. പ്രകാശന്‍ (റിട്ട. അഡിഷണല്‍ ഡയറക്റ്റര്‍ ഡെയറി ഡിപ്പാര്‍ട്ട് മെന്റ് വയനാട്), കെ.അശോകന്‍ (സെക്രട്ടറി ഊരാളുങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക്) എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ബാങ്ക് പ്രസിഡന്റ് വി.പി. കൃഷ്ണന്‍ സ്വാഗതവും മാനേജര്‍ ഷബിന നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!