ഊരാളുങ്കല്‍ ആസ്ഥാനം സന്ദര്‍ശിച്ച് മന്ത്രി വാസവന്‍

Deepthi Vipin lal

സഹകരണ മന്ത്രി വി.എന്‍. വാസവന്‍ കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനം സന്ദര്‍ശിച്ചു. മന്ത്രിയെ ചെയര്‍മാന്‍ രമേശന്‍ പാലേരിയും ജീവനക്കാരും തൊഴിലാളികളും ചേര്‍ന്ന് സ്വീകരിച്ചു. തോമസ് ഐസക്കും മിഷേല്‍ വില്യംസും ചേര്‍ന്നു രചിച്ച ‘ബില്‍ഡിങ് ഓള്‍ട്ടര്‍നേട്ടീവ്‌സ്’ എന്ന പഠനഗ്രന്ഥം ചെയര്‍മാന്‍ മന്ത്രിക്ക് സമ്മാനിച്ചു. സഹകരണമേഖലയുടെ അഭിമാനമാണ് സ്ഥാപനമെന്ന് വി.എന്‍.വാസവന്‍ പറഞ്ഞു. വടകര സര്‍ക്കില്‍ സഹകരണ യൂണിയന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published.

Latest News