ഈ സർക്കാർ സഹകരണ ജനാധിപത്യത്തിന്റെ കടയ്ക്കക്കൽ കത്തി വെക്കുന്നുവെന്ന് പി.ഉബൈദുള്ള എം.എൽ.എ.
സഹകരണ മേഖലയുടെ കടക്ക് കത്തി വെക്കുന്ന സമീപനമായാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സി.ഇ.ഒ മുന്നിട്ടിറങ്ങുമെന്നും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്. പി. ഉബൈദുള്ള എം. എൽ. എ പറഞ്ഞു. കണ്ണൂരിൽ നടന്ന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി. ഇ ഒ ) ജില്ലാ ശില്പശാല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാൻ പോകുന്ന കേരള ബാങ്കിന്റെ പേരിൽ ജനാധിപത്യ രീതിയിൽ ഭരണം നടത്തിവന്ന ജില്ലാ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ട് അവിടങ്ങളിൽ കഴിഞ്ഞ രണ്ടര വർഷക്കാലമായി ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നത്. 14 ജില്ലാ ബാങ്കുകളിൽ 13 എണ്ണവും ഭരിച്ചിരുന്നത് യു. ഡി. എഫ് ആയിരുന്നു. സഹകരണപ്രസ്ഥാനത്തിലെ തൃതല സംവിധാനം സി. പി. എം രാഷ്ട്രീയം കളിച്ചു അട്ടിമറിക്കുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ ശ്രമങ്ങളെ എന്തും വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി. ഇ. ഒ ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് കുഞ്ഞി അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. സി. ഇ. ഒ സംസ്ഥാന ജനറൽ സെക്രട്ടറി എ . കെ മുഹമ്മദലി മെമ്പർഷിപ് വിതരണം ഉൽഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അലവി വടക്കേതിൽ വിവിധ സഹകരണ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ വി. പി. വമ്പൻ, എസ്. ടി. യു ദേശിയ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി. കെ സുബൈർ, മുസ്തഫ ചൂരിയോട്ട്, നസീർ ചാലാട്, ടി. കെ. ഹുസൈൻ, കെ. എം സുരേഷ്‌കുമാർ, പി. പി ജലീൽ, അഷ്‌റഫ് മടക്കാട്, മുസ്തഫ പൊന്നമ്പാറ, വി. കെ മുഹമ്മദ് അഷ്‌റഫ്, യു. പി. മുഹമ്മദ്, സി. കെ അബ്‌ദുള്ള കുഞ്ഞി, എം. ബഷീർ, കെ. എസ് റഫീഖ്, എം എ ഖലീൽ റഹ്മാൻ, പി. പി സുബൈർ, സമീർ പുന്നാട്, പി. പി ഷാഹിദ, എം. ഷംസീർ, എം.പി സതി, കായിക്കരൻ സഹീദ് പ്രസംഗിച്ചു.
.