ഇക്കൊല്ലത്തെ സഹകരണ എക്‌സ്‌പോ ഏപ്രിലില്‍

moonamvazhi

ഇക്കൊല്ലത്തെ സഹകരണ എക്‌സ്‌പോ ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളം മറൈന്‍ ഡ്രൈവിൽ നടക്കും. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഒമ്പതു ദിവസത്തെ എക്‌സ്‌പോ നടത്തുന്നത്.

എക്‌സ്‌പോ പവിലിയനില്‍ ഉല്‍പ്പാദക സഹകരണസംഘങ്ങള്‍ക്കു സ്റ്റാളുകള്‍ അനുവദിക്കുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. ഉല്‍പ്പാദക സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും അവയെ സഹകരണ ബ്രാന്‍ഡിങ്ങില്‍ കൊണ്ടുവരാനും വേണ്ടിയാണു പ്രത്യേകം സ്റ്റാളുകള്‍ അനുവദിക്കുന്നത്. എല്ലാ ഉല്‍പ്പാദകസംഘങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തി ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനായി സ്റ്റാളില്‍ ഒരുക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

മൂന്നു മീറ്റര്‍ X മൂന്നു മീറ്റര്‍, രണ്ടു മീറ്റര്‍ X മൂന്നു മീറ്റര്‍ എന്നീ വലുപ്പത്തിലാണു സ്റ്റാളുകള്‍ തയാറാക്കുന്നത്. അളവില്‍ ഏറ്റക്കുറച്ചില്‍ ആവശ്യമായ സംഘങ്ങള്‍ അക്കാര്യം [email protected] എന്ന ഇ മെയിലില്‍ ഫെബ്രുവരി നാലിനകം അറിയിക്കണമെന്നു രജിസ്ട്രാര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published.