ആൾ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ നേതൃ യോഗം ചേർന്നു

Deepthi Vipin lal

ആൾ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ( AlBEA) ദേശീയ നേതൃ യോഗം കോഴിക്കോട്ട് ചേർന്നു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി. എച്ച്. വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വൈരപ്പൻ അധ്യക്ഷത വഹിച്ചു.

എ. ഐ. ബി. ഇ. എ ഭാരവാഹികളായ പാർത്തോ ചന്ദ, കെ. എസ് കൃഷ്ണ, സി. ഡി ജോസൺ, സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. എ.ഐ.സി ബി.ഇ.എഫ് ജനറൽ സെക്രട്ടറി തപൻ കുമാർ ബോസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. പ്രദീപ്‌ കുമാർ സ്വാഗതമാ ശംസിച്ചു. ഷാജി ജോൺ നന്ദിയും പറഞ്ഞു.

സഹകരണ ബാങ്കിംഗ് മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് യോഗം ചർച്ച നടത്തി. സഹകരണ മേഖലയിൽ ഉള്ള ബാങ്ക് ജീവനക്കാർക്ക് പെൻഷൻ അനുവദിച്ചു കിട്ടുന്നതിന് വേണ്ട നടപടികൾ ഗവണ്മെന്റ് കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!