ആര്‍.ബി.ഐ. നിയമപ്രകാരം
രജിസ്റ്റര്‍ ചെയ്ത
ബാങ്കിതര
സ്ഥാപനങ്ങള്‍ക്ക്
സംസ്ഥാന നിയമം
ബാധകമല്ല- സുപ്രീം കോടതി

Deepthi Vipin lal

ആര്‍.ബി.ഐ. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു സംസ്ഥാന നിയമം ബാധകമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.

കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു ബാധകമല്ലെന്നു സുപ്രീം കോടതി വിധിച്ചു.ആര്‍.ബി.ഐ. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാലാണു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന നിയമം ബാധകമാവാത്തതെന്നു സുപ്രീം കോടതി വ്യക്തമാക്കി.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു സംസ്ഥാന നിയമം ബാധകമാണെന്ന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്. പതിനേഴു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് ഹൈക്കോടതിവിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Leave a Reply

Your email address will not be published.