ആര്‍. തിലകന്‍  ചെയര്‍മാനായി  സഹകരണ  പെന്‍ഷന്‍ ബോര്‍ഡ്  പുന:സംഘടിപ്പിച്ചു

Deepthi Vipin lal

ആര്‍. തിലകനെ ( പീരുമേട്, ഇടുക്കി ) ചെയര്‍മാനാക്കി കേരള സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി സര്‍ക്കാര്‍ പുന:സംഘടിപ്പിച്ചു. രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങളടക്കം പതിനൊന്നു അംഗങ്ങളും ബോര്‍ഡിലുണ്ട്.

പി. ഗഗാറിന്‍ ( വൈത്തിരി, വയനാട് – കേരള ബാങ്ക് പ്രതിനിധി ), പാപ്പിനിവട്ടം സഹകരണ ബാങ്ക് ഡയരക്ടര്‍ ഇ.ജി. സുരേന്ദ്രന്‍ ( കുളിമുട്ടം, തൃശ്ശൂര്‍ – പ്രൈമറി സംഘങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധി ), ടി.ആര്‍. ബോസ് ( ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കോ-ഓപ് സൊസൈറ്റി – മൂത്തകുന്നം – പ്രൈമറി സംഘങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധി ), അഡ്വ. എസ്. മനോജ് ( മണ്ണടി സഹകരണ ബാങ്ക് ഭരണസമിതിയംഗം, മണ്ണടി – പ്രൈമറി സംഘങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധ് ), എസ്. മുരളിപ്രതാപ് ( വഴുതക്കാട് സോഷ്യല്‍ വെല്‍ ഫെയര്‍ സഹകരണ സംഘം, തിരുവനന്തപുരം – പ്രൈമറി സംഘങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധി ), സുമഹര്‍ഷന്‍ കെ.ആര്‍ ( അസി. ജനറല്‍ മാനേജര്‍, കേരള ബാങ്ക് റീജ്യണല്‍ ഓഫീസ്, തൃശ്ശൂര്‍ – ജീവനക്കാരുടെ പ്രതിനിധി ), പി.എം. വാഹിദ ( പൊന്നാനി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പൊന്നാനി – പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധി ), എന്‍.കെ. രാമചന്ദ്രന്‍ ( കക്കട്ടില്‍ കോ-ഓപ് റൂറല്‍ ബാങ്ക്, കക്കട്ടില്‍, കോഴിക്കോട് – പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധി ), പി.എസ്. ജയചന്ദ്രന്‍ ( വട്ടിയൂര്‍ക്കാവ് സഹകരണ ബാങ്ക്, തിരുവനന്തപുരം – പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധി ) എന്നിവരാണ് അംഗങ്ങള്‍. സഹകരണ വകുപ്പ് സെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാറും എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!