ആയാടത്തിൽ രവീന്ദ്രൻ വടകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ.

adminmoonam

വടകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ജനതാദൾ നേതാവ് ആയാടത്തിൽ രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം വില്യാപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു.നിലവിൽ ഡയറക്ടറാണ്. ജില്ലാപഞ്ചായത്തംഗം, ജില്ലാ ആസൂത്രണ സമിതി അംഗം, ജനതാദൾ ജില്ലാ സെക്രട്ടറി, വടകര നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പതിനൊന്നംഗ യൂണിയൻ ഭാരവാഹികളിൽ ഒരംഗം കോൺഗ്രസിന്റെതാണ്. തെരഞ്ഞെടുപ്പ് ഇല്ലാതെ ഐക്യകണ്ഠേനയാണ് ചെയർമാനെ തെരഞ്ഞെടുത്തത്. ഓഡിറ്റ് അസിസ്റ്റന്റ് രജിസ്ട്രാർ ചന്ദ്രൻ വരണാധികാരിയായിരുന്നു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ സുരേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി. കുഞ്ഞികൃഷ്ണൻ, ഡിസിസി സെക്രട്ടറി ഒഞ്ചിയം ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.