ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ ലേഖനം.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ
ശിവദാസ് ചേറ്റൂരിന്റെ ലേഖനഭാഗം പത്തൊൻപത്.
126. സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ വക്കീലിന്റെയും ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ വക്കീലിന്റെയും വാദങ്ങൾ കേട്ട ശേഷം ബഹു:കോടതി കേസിന്റെ അന്തിമ തീരുമാനത്തിനായി താഴെപറയുന്ന നിരീക്ഷണങ്ങൾ നടത്തി.

127. രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിക്കു വേണ്ടിയും സഹകരണമേഖലയെ ശക്തിപെടുത്താനും വേണ്ടി ആദായനികുതി നിയമത്തിൽ എഴുതി ചേർക്കപ്പെട്ട വകുപ്പാണ്സെക്‌ഷൻ 80P എന്ന്നു തുടക്കത്തിൽ തന്നെകോടതി നിരീക്ഷിച്ചു. ഗവൺമെന്റിന്റെ പ്രഖ്യാപിത നയവും അത് തന്നെ. അതുകൊണ്ടു ആവകുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതി മുമ്പാകെ വന്നാൽ അത് വളരെ ഉദാരമായി, സഹകരണ മേഖലക്ക് അനുകൂലമായ നിലപാട് എടുക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഗവണ്മെന്റ് നയങ്ങളെ പിന്താങ്ങുന്ന നിലപാടാണ് കോടതികൾ സ്വീകരിക്കേണ്ടത് അല്ലാതെ ആ നയങ്ങളെ പരാജയപ്പെടുത്താൻ അല്ല. അങ്ങനെയാണെങ്കിൽ സെക്‌ഷൻ 80P യുടെ ഉപവകുപ്പ് 2 ഇൽ പറയുന്ന എല്ലാ കോഓപ്പറേറ്റീവ് സൊസൈറ്റികൾക്കും കിഴിവിനു അർഹതയുണ്ട്.

128. സെക്‌ഷൻ 80P (2) (ai) ഇൽ രണ്ടു തരം കോഓപ്പറേറ്റീവ് സൊസൈറ്റികളെ കുറിച് പറയുന്നുണ്ട്. ഒന്നാമത്തേത് ബാങ്കിങ് ബിസിനസ് നടത്തുന്ന കോഓപ്പറേറ്റീവ് സൊസൈറ്റികളും രണ്ടാമത്തേത് അംഗംങ്ങൾക്കു ധനസഹായം ചെയ്തുകൊടുക്കുന്ന സൊസൈറ്റികളും. ഈ രണ്ടു സൊസൈറ്റികളും രണ്ടും രണ്ടാണെന്നും വ്യത്യസ്തമാണെന്നും കോടതി കണ്ടെത്തി.

129. സെക്‌ഷൻ 80P (4) 2007 ഇൽ ചേർക്കപ്പെട്ടതോടെ കോഓപറേറ്റീവ് ബാങ്കുകൾക്ക് സെക്‌ഷൻ 80P യുടെ അനുകുല്യങ്ങൾ നിഷേധിച്ചു. എന്നാൽ അതെ ഉപവകുപ്പുതന്നെ പാക്‌സിനെ ആ നിഷേധത്തിൽ നിന്നും ഒഴിവാക്കി. ചുരുക്കി പറഞ്ഞാൽ ” കോഓപ്പറേറ്റീവ് ബാങ്ക്” ആണെങ്കിൽ മാത്രമേ 80P (4) ഉപവകുപ്പു അനുസരിച് സെക്‌ഷൻ 80P യുടെ അനുകുല്യങ്ങൾ നിഷേധിക്കാൻ നിയമം അനുവദിക്കുന്നുള്ളു.

130. മേല്പറഞ്ഞ നിരീക്ഷണങ്ങൾ നടത്തിയ ശേഷം വളരെ പ്രാധാന്യമർഹിക്കുന്ന ചില കാര്യങ്ങൾ കോടതി എടുത്തു പറഞ്ഞു. സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി ഒരു കോഓപ്പറേറ്റീവ് ബാങ്ക് അല്ലെന്നതിനു യാതൊരു തർക്കവുമില്ല. അത് മെമ്പർമാർക്ക് ധനസഹായം (credit facilities) ചെയ്തുകൊടുക്കുന്ന ഒരു സൊസൈറ്റി മാത്രമാണ്. റിസേർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ ഇവിടെ ബാങ്കിങ് ബിസിനസ് ചെയ്യാൻ ആർക്കും അധികാരമില്ല. എന്ന് മാത്രമല്ല മെമ്പർമാർക്ക് ധനസഹായം (credit facilities) ചെയ്തുകൊടുക്കുന്ന ഒരു സൊസൈറ്റി ആണെങ്കിൽ അത്തരം സൊസൈറ്റിക്ക് റിസേർവ് ബാങ്കിന്റെ ലൈസൻസ് ആവശ്യമില്ലെന്നു റിസേർവ് ബാങ്കുതന്നെ വ്യക്തമാക്കിയ കാര്യം കോടതി എടുത്തു പറഞ്ഞു. അതിനാൽ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി ഒരിക്കലും 80P (4) ന്റെ പരിധിക്കുള്ളിൽ വരില്ല. സെക്‌ഷൻ 80P യുടെ അനുകുല്യങ്ങൾ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു കൊടുക്കേണ്ടത് തന്നെയെന്ന് കോടതി പറഞ്ഞു.

131. എന്നാൽ ഇവിടെ യഥാർത്ഥ പ്രശനം അതല്ല. സെക്‌ഷൻ 80P യുടെ അനുകുല്യങ്ങൾ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു നിഷേധിച്ചത് ആ സൊസൈറ്റി Multi State Cooperative Societiies Act 2002 ന്റെ വ്യവസ്ഥകൾ ലംഘിച്ചതിനാലാണ്. ഞാൻ തുടക്കത്തിൽ ചൂണ്ടിക്കാണിച്ച പോലെ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു രണ്ടു തരത്തിലുള്ള മെമ്പർമാരുണ്ട്. ഒന്ന് ഓർഡിനറി മെംബേർസ് മറ്റേത് നോമിനൽ മെംബേർസ്. നോമിനൽ മെമ്പർമാർ സൊസൈറ്റിയിൽ നിന്നും ലോൺ കിട്ടാൻ വേണ്ടി മാത്രം മെമ്പർഷിപ് എടുക്കുന്നവർ ആണ്. എന്നാൽ സൊസൈറ്റിയുടെ ഭൂരിഭാഗം വായ്പകളും ഈ നോമിനൽ മെമ്പര്മാരുമായിട്ടാണ്. ആ നോമിനൽ മെമ്പർമാർ സൊസൈറ്റിയുടെ മെമ്പർഷിപ് എടുത്ത് നിക്ഷേപങ്ങൾ നടത്തി നല്ലൊരു തുക പലിശ വരുമാനമായി നേടുന്നു. അതിനാൽ ഈ സൊസൈറ്റിയെ മെമ്പർമാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സൊസൈറ്റി ആണെന്ന് പറയാൻ കഴിയില്ല. അത്തരം ഒരു സൊസൈറ്റിയെ കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന് വിശേഷിപ്പിക്കാൻ തന്നെ കഴിയില്ലെന്നും അത് വെറും ഒരു ധനകാര്യ സ്ഥാപനം ആണെന്നും സുപ്രീം കോടതി കണ്ടെത്തി. സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി പൊതുജങ്ങൾക്കു പോലും വായ്പകൾ കൊടുക്കുന്നതായി കോടതിക്കു ബോധ്യപ്പെട്ടു. ഈ കാരണങ്ങൾ കൊണ്ട് Mutuality Principle പ്രയോഗിച്ചുകൊണ്ടു നികുതി ബാധ്യതയിൽ നിന്നും ഒഴിവാകാനും കഴിയില്ല.

132. മേല്പറഞ്ഞ എല്ലാ കാര്യങ്ങളും കണക്കിലെടുത്തുകൊണ്ട് സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു 80P യുടെ ആനുകൂല്യങ്ങൾ ബഹു: സുപ്രീം കോടതി നിഷേധിച്ചു ഉത്തരവായി. ഒരു കാര്യം വായനക്കാർ പ്രത്യേകം ശ്രെദ്ധിക്കുമല്ലോ. കോടതി 80P യുടെ ആനുകൂല്യങ്ങൾ നിഷേധിച്ചു എന്നത് ശരി തന്നെ എന്നാൽ അതിനുള്ള കാരണം 80P (4) ഉപവകുപ്പ് കാരണം അല്ല. ബഹു: സുപ്രീം കോടതിയുടെ അഭിപ്രായത്തിൽ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി ഒരു കോപ്പറേറ്റീവ് സൊസൈറ്റി തന്നെ അല്ല. ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മാത്രമേ 80P യുടെ ആനുകൂല്യങ്ങൾ ആദായനികുതി നിയമം അനുവദിക്കുന്നുള്ളു.

133. ഈ ലേഖകന്റെ അഭിപ്രായത്തിൽ മേല്പറഞ്ഞ സുപ്രീം കോടതി വിധി കേരളത്തിലെ പാക്സിനെ ഒരു വിധേനയും ബാധിക്കില്ല എന്നാണ്. സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ പറഞ്ഞപോലെ പാക്‌സ് പൊതുജനങ്ങൾക്ക് വായ്പ കൊടുക്കുന്നില്ല. അതുകൊണ്ടു പാക്‌സ് 80P യുടെ ആനുകൂല്യങ്ങൾക്കു തുടർന്നും അർഹരാണ് എന്ന് കരുതുന്നു.
തുടരും…

Leave a Reply

Your email address will not be published.