അമരമ്പലം ഗ്രാമ പഞ്ചായത്ത് സഹകരണ കണ്‍സോര്‍ഷ്യം നടത്തി

moonamvazhi

അമരമ്പലം ഗ്രാമ പഞ്ചായത്തിലെ സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ പഞ്ചായത്ത് സഹകരണ കണ്‍സോര്‍ഷ്യം ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കമായി ഏകദിന പഠനക്യാമ്പ് നടത്തി. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ നൂതന പ്രവര്‍ത്തന പദ്ധതികളും എന്നതായിരുന്നു വിഷയം.

ഗൂഡല്ലൂര്‍ സാന്‍ഡലോ ക്യാസില്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ദേവാല ഡിവൈഎസ്പി എല്‍ സെന്തില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘങ്ങളുടെ കൂട്ടായ്മകള്‍ക്ക് വിവിധങ്ങളായ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. സഹകരണ കൂട്ടായ്മ അധ്യക്ഷനും അമരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ വി.പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സഹകരണ അഡീഷണല്‍ രജിസ്ട്രാര്‍ നൗഷാദ് അരീക്കോട് വിഷയാവതരണം നടത്തി.

അമരമ്പലം ട്രേഡേഴ്സ് സഹകരണ സംഘം പ്രസിഡണ്ട് എന്‍. അബ്ദുല്‍ മജീദ് മുഖ്യാതിഥിക്ക് ഉപഹാരം കൈമാറി. റൂറല്‍ സൊസൈറ്റി പ്രസിഡണ്ട് ഹരിദാസ് കനങ്ങാട്ട, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, സെക്രട്ടറിമാരായ എം. അബ്ദുല്‍ നാസര്‍, കെ.പി. അനിത, കെ.പി. ഉഷാദേവി, പി.കെ. വിവേക് എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഗൂഡല്ലൂര്‍ അഡ്വ. പൊന്‍ ജയശീലന്‍ എം.എല്‍.എ മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published.