അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

moonamvazhi

എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 14 ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചൊവ്വാഴ്ച്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എ മാരും പങ്കെടുക്കും.

ഉച്ചയ്ക്ക് 12ന് നടക്കുന്ന സെമിനാര്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിഷയം അവതരിപ്പിക്കും. വൈകീട്ട് മൂന്ന് മണിക്ക് പ്രഭാത് ജങ്ങ്ഷനില്‍ നിന്ന് കളക്ടറേറ്റ് മൈതാനിയിലേക്ക് ഘോഷയാത്രയും നടക്കും.

അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാപരിപടികളും അരങ്ങേറും.

Leave a Reply

Your email address will not be published.