അംഗ സമാശ്വാസനിധി വിതരണം നടത്തി
കുണ്ടുതോട് സഹകരണ സംഘം അംഗ സമാശ്വാസ നിധി വിതരണം നടത്തി. എം.വി.ആര് കാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് സംഘത്തിലെ അംഗങ്ങളെ ക്യാന്‍സര്‍ ചികില്‍സയില്‍ ഉള്‍പ്പെടുത്തുന്ന ക്യാന്‍സര്‍ സുരക്ഷ പദ്ധതിയില്‍ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം കെ.മുരളീധരന് എം.പി. നിര്‍വ്വഹിച്ചു.
സഹകരണ സംഘങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനത്തിന് കേന്ദ്രം പുതുതായി നടപ്പിലാക്കുന്ന നിയമം ദോഷകരമായി തീരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ചടങ്ങില്‍ സംഘം പ്രസിഡന്റ് ജോര്‍ജ് കെ.എസ് അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി യൂണിറ്റ് ഇന്‍സ്പെക്ടര്‍ ധന്‍രാജ് സെമിനാറിന് നേതൃത്വം നല്കി.
[mbzshare]