സാംസ്‌കാരിക പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ സര്‍ക്കിളില്‍ പെരിന്തല്‍മണ്ണ കലാ സാംസ്‌കാരിക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. സംഘം ഡയറക്ടറും സാഹിത്യകാരനുമായ സി. വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം ഡയറക്ടര്‍ പാലനാട് ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ആശംസയര്‍പ്പിച്ചു. വേണു പാലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്. സഞ്ജയ്, വി.കെ .റഹൂഫ്, സുനില്‍ പൊഴുങ്കാട്, അജേഷ് സി.പി, അമ്മിണി എം, പി.എം. സാവിത്രി, ടി.കെ. രാജേഷ്, ശ്രീധരന്‍ മണ്ണാര്‍മല, പി. സതിദേവി, കലാമണ്ഡലം സുശീല, കലാമണ്ഡലം അംബിക, സജിത്ത് പെരിന്തല്‍മണ്ണ, ഗിരിജ ബാലകൃഷ്ണന്‍, ദേവിക ടീച്ചര്‍, തുളസിദാസന്‍, ശ്രീദേവി അങ്ങാടിപ്പുറം, വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ദാമോദരന്‍ കെ. സ്വാഗതവും സെക്രട്ടറി വിബിന്‍ നന്ദിയും പറഞ്ഞു.