സഹകാരികൾക്കുള്ള അലവൻസ് വർദ്ധിപ്പിക്കാതിരിക്കുന്നത് സഹകരണമേഖലയോടുള്ള സർക്കാരിന്റെ അവഗണനയാണെന്ന് മുൻ മന്ത്രി സി.വി. പത്മരാജൻ.

adminmoonam

സഹകാരികൾക്ക് നൽകുന്ന അലവൻസ് വർധിപ്പിക്കാതെ നീട്ടി കൊണ്ടു പോകുന്ന നടപടി സഹകരണ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയാണെന്ന് മുൻമന്ത്രിയും കൊല്ലം സഹകരണ അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ സി. വി.പത്മരാജൻ പറഞ്ഞു. ഏറ്റവും താഴെ തട്ടിലുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യത്തിന്റെ പകുതിപോലും സഹകാരികൾക് ഓണറേറിയം ആയി ലഭിക്കുന്നില്ല. സി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി ഓണറേറിയം വർധിപ്പിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വർധിപ്പിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ഇതുവരെ അതുണ്ടായില്ല. ഇത് സഹകാരികളോടുള്ള ഈ സർക്കാരിന്റെ അവഗണനയാണ് കാണിക്കുന്നത്. നാമമാത്രമായ ഈ തുക സഹകാരികൾക്ക് പോലും നാണക്കേടാണ്. ഇതിൽ സഹകരണമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.