സഹകരണസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

moonamvazhi

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലെ / ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, അസി. സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. നിശ്ചിതഫോറത്തിലുള്ള അപേക്ഷകള്‍ 2024 ജനുവരി 31 ന് വൈകിട്ട് അഞ്ചു മണിക്കകം കിട്ടണം.

നേരിട്ടുള്ള നിയമനമാണ്. പരീക്ഷാബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ അത് പൂര്‍ത്തിയാക്കിയതിനു ശേഷവും, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭിക്കും. വിലാസം:www.keralacseb.kerala.gov.in.

വിശദവിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

CSEB NOTIFICATION

Leave a Reply

Your email address will not be published. Required fields are marked *

Latest News