സഹകരണസംഘങ്ങളെ അവശ്യ സർവീസ് ആയി പരിഗണിച്ച് സർക്കാർ ഉത്തരവിറക്കി.

adminmoonam

സഹകരണസംഘങ്ങളെ അവശ്യ സർവീസ് ആയി പരിഗണിച്ച് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്നതിലും അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും സഹകരണസംഘങ്ങൾ ഈ ലോക് ഡൗൺ കാലത്തും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഹകരണ വകുപ്പിലെ സഹകരണസംഘങ്ങൾ അവശ്യ സർവീസ് ആയി മാറിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ നിർവഹിക്കാൻ പരമാവധി കുറവ് ജീവനക്കാരെ ഉപയോഗപ്പെടുത്തി സേവനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാറോട് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News