സഹകരണസംഘം ജീവനക്കാര്‍ക്കും ഈ മാസം 30 വരെ ലീവ് സറണ്ടറില്ല
ലീവ് സറണ്ടര്‍ നല്‍കുന്നതു 2023 ജൂണ്‍ 30 വരെ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ഉത്തരവ് സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാണെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു.
2023 മാര്‍ച്ച് 31 ലെ GO ( p ) No. 33 / 2023 Fin നമ്പര്‍ ഉത്തരവ് സഹകരണസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നു രജിസ്ട്രാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വ്യയനിയന്ത്രണ നിര്‍ദേശങ്ങള്‍ സംബന്ധിച്ച 2022 നവംബര്‍ നാലിലെ സ.ഉ ( അ ) നം. 136 / 2022 / ധന നമ്പര്‍ സര്‍ക്കാര്‍ഉത്തരവില്‍ ഇതു വ്യക്തമാണെന്നും ഈ സാഹചര്യത്തില്‍ ജൂണ്‍ 30 വരെ ലീവ് സറണ്ടര്‍ നല്‍കുന്നതു നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാണെന്നും രജിസ്ട്രാര്‍ അറിയിച്ചു.