സഹകരണവീക്ഷണം നിക്ഷേപഗ്യാരന്റി ഫണ്ട് മാറ്റങ്ങളെ പറ്റി 23നു വെബി നാർ നടത്തും
നിക്ഷേപഗ്യാരണ്ടി ഫണ്ട് സംബന്ധിച്ച ഭേദഗതികളെക്കുറിച്ച് സഹകരണവീക്ഷണം കൂട്ടായ്മ മെയ് 23 വെള്ളിയാഴ്ച വൈകിട്ട് എഴിനു വെബിനാർ നടത്തും. സഹകരണ വീക്ഷണത്തിന്റെ ഗൂഗിൾ പ്ലാറ്റുഫോമിൽ നടത്തുന്ന വെബിനാറിൽ നിക്ഷേപ ഗ്യാരന്റിഫണ്ട് ബോർഡ് അംഗം കെ. ജെ. ജോസഫ്, കേരള ബാങ്ക് ബോർഡ് ഓഫ് ഡയറക്ടർ ബി. പി. പിള്ള, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ. രാമചന്ദ്രൻ, എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി , ഇ. ഡി സാബു, കോഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ. സി സുമോദ്, സഹകരണവീക്ഷണം അഡ്മിൻ ശ്രീജിത്ത് മുല്ലശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത് മോഡറേറ്ററാകും. സഹകരണ വീക്ഷണം കോഓർഡിനേറ്റർ അരുൺ ശിവാനന്ദൻ സ്വാഗതം പറയും. സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗങ്ങൾ അല്ലാത്തവർക്ക് വെബി നാറിൽ പങ്കെടുക്കണ മെന്നുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യാവുന്നതാണ്.https://chat.whatsapp.com/KABpFxtDl5D2mnQZoLJcHkhttps://chat.whatsapp.com/KABpFxtDl5D2mnQZoLJcHk