സഹകരണ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ധനകാര്യ വകുപ്പിന് അധികാരം നൽകുന്നതിനെതിരെ സഹകാരികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കോൺഗ്രസ്: ഉത്തരവ് അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് മുൻ എം.എൽ.എ അഡ്വക്കേറ്റ് ശിവദാസൻ നായർ.

[mbzauthor]

സഹകരണ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ധനകാര്യ വകുപ്പിന് അധികാരം നൽകുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സഹകാരികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രമുഖ സഹകാരിയും മുൻ എംഎൽഎയുമായ അഡ്വ ശിവദാസൻ നായർ ആവശ്യപ്പെട്ടു.

ധന വകുപ്പിന് കീഴിലെ ധനകാര്യ പരിശോധനാ വിഭാഗത്തിന് സഹകരണ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വരെ മിന്നൽ പരിശോധന നടത്താം എന്നാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള ഉത്തരവുകൾ അനുസരിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിനു ഈ വകുപ്പുകളിൽ പരിശോധനയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല.

പരിശോധന നടത്താൻ ധനവകുപ്പിന് ഒരു അവകാശവുമില്ല.ഒരു ന്യായവുമില്ലെന്ന് ശിവദാസൻ നായർ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങൾ ആണ്. സഹകരണ വകുപ്പിന്റെ പരിശോധന ഉണ്ടെന്നേ ഉള്ളൂ. ഇത് വകുപ്പിന്റെ സ്ഥാപനങ്ങൾ അല്ല. സ്വതന്ത്ര സ്ഥാപനങ്ങളായ ഇവയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ കൂടി നടത്തുന്നു എന്നേയുള്ളൂ. ധനവകുപ്പിന്റെ ഈ കടന്നുകയറ്റത്തെ സഹകാരികൾ ഒറ്റക്കെട്ടായി എതിർക്കണം. ചിട്ടി പോലെയുള്ള സ്ഥാപനത്തിൽ ഗവൺമെന്റ് പണം കൂടി ഉണ്ടായിട്ടുപോലും സി ആൻഡ് എ.ജി യുടെ പൂർണ്ണ ഓഡിറ്റ് വേണ്ട എന്ന് നിഷ്കർഷിക്കുന്ന ധനവകുപ്പ് ആണ് അവർക്ക് ഒരു അധികാരവും ഇല്ലാത്ത സഹകരണ സ്ഥാപനങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്നത്. സഹകരണ വകുപ്പും സഹകരണ മന്ത്രിയും എന്തുകൊണ്ടാണ് ഇതിനെ എതിർക്കാത്തത് എന്ന് മനസ്സിലാകുന്നില്ല. ഒരു കാരണവശാലും ധന വകുപ്പിന് ഇത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല. ഈ ഉത്തരവ് അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ശിവദാസൻ നായർ ആവശ്യപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.