സഹകരണ സംഘങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് പ്രളയംതകര്‍ത്ത 1124 വീടുകള്‍

[email protected]

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി സഹകരണ വകുപ്പ് തയ്യാറാക്കിയ കെയര്‍കേരള പദ്ധതി പ്രകാരം ഇതിനകം സഹകരണ സംഘങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയത് 1124 വീടുകള്‍. 5000 വീടുകളാണ് ‘കെയര്‍ കേരള’യില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടത്. ഇതില്‍ ആദ്യഘട്ടമായി 2040 വീടുകള്‍ നിര്‍മ്മിക്കണമെന്നായിരുന്നു സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം. ഇതിലാണ് 1124 വീടുകള്‍ പൂര്‍ത്തിയായത്.

ഒരോ സഹകരണ സംഘത്തിനും അവരുടെ മേഖലയിലെ വീടുകള്‍ ഏറ്റെടുത്ത് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം വീടെന്ന നിലയില്‍ മാത്രമാണ് ഏറ്റെടുക്കാനാവുന്നത്. ഇതനുസരിച്ച് തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയത്. 276 വീടുകളാണ് തൃശൂരിലെ സഹകരണ സംഘങ്ങള്‍ നിര്‍മ്മിച്ചത്. കാസര്‍കോട് ജില്ലയാണ് ഏറ്റവും കുറവ് വീടുകള്‍ നിര്‍മ്മിച്ചത് ഏഴെണ്ണം.

മറ്റ് ജില്ലകളില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം-40, കൊല്ലം-38, പത്തനംതിട്ട-84, ആലപ്പുഴ-30, കോട്ടയം-79, ഇടുക്കി-56, എറണാകുളം-190, പാലക്കാട്-139, മലപ്പുറം-70, കോഴിക്കോട്-42, വയനാട്-54, കണ്ണൂര്‍-19.

Leave a Reply

Your email address will not be published. Required fields are marked *

Latest News