സഹകരണ സംഘങ്ങളുടെ ഓഡിറ്റിങ് ഏകീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ: നികുതി നിയമങ്ങൾ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ വിദഗ്ധരുടെ സ്ഥിരം സമിതി രൂപീകരിക്കുമെന്നും മന്ത്രി

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ബാലൻസ്ഷീറ്റ് തയ്യാറാക്കുന്നതിലും കണക്കുകളുടെ ഓഡിറ്റിങ്ങിലും ഏകീകൃത രീതി അവലംബിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. രാജു എബ്രഹാം എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് മന്ത്രി കാര്യങ്ങൾ പറഞ്ഞത്. കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവരുന്ന നികുതി നിയമങ്ങൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ വിദഗ്ധരുടെ സ്ഥിരം സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹകരണ മേഖലയുടെ താല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News