സഹകരണ സംഘങ്ങളിലെ ജീവനക്കാരെ ഒരേ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ക്കൂടുതല്‍ ഇരുത്തില്ല

Deepthi Vipin lal

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ക്രമക്കേടുകള്‍ തടയാനും സഹകരണ സംഘം രജിസ്ട്രാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച്, ശാഖകളിലുള്‍പ്പെടെയുള്ള ജീവനക്കാരെ ഒരേ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കില്ല.

അഞ്ചു നിര്‍ദേശങ്ങളാണ് രജിസ്ട്രാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അവ ഇപ്രകാരമാണ് :

1. എല്ലാ സംഘങ്ങളിലെയും ബാങ്കുകളിലെയും തസ്തികകളുടെ ചുമതലാനിര്‍വഹണം സംബന്ധിച്ച സബ്‌റൂള്‍ വ്യവസ്ഥകള്‍ ജീവനക്കാര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നു സംഘം ഭരണസമിതി ഉറപ്പു വരുത്തണം.
2. ജീവനക്കാര്‍ ( ബ്രാഞ്ചുകളിലേതുള്‍പ്പെടെ ) ഒരു സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തുടരുന്നത് അനുവദിക്കരുത്.
3. കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പാസ്‌വേഡ് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണം.
4. സോഫ്റ്റ്‌വെയറുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഭരണ സമിതി ഉറപ്പാക്കണം. സുരക്ഷാ ഓഡിറ്റ് അംഗീകൃത ഏജന്‍സി മുഖേന പൂര്‍ത്തിയാക്കണം.
5. ഇന്റേണല്‍ ഓഡിറ്റര്‍ തസ്തിക നിലവിലുള്ള സംഘങ്ങളില്‍ ഈ ഉദ്യോഗസ്ഥന്‍ ശാഖകളുള്‍പ്പെടെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പരിശോധിച്ച് ഭരണസമിതിക്ക് എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇന്റേണല്‍ ഓഡിറ്റര്‍ തസ്തിക നിലവിലില്ലാത്ത സംഘങ്ങളില്‍ മേല്‍പ്രകാരമുള്ള പരിശോധന സംഘം സെക്രട്ടറിയാണു നിര്‍വഹിക്കേണ്ടത്. ഇതിന്റെ റിപ്പോര്‍ട്ട് എല്ലാ മാസവും ഭരണസമിതിക്കു സമര്‍പ്പിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News