സഹകരണ സംഘങ്ങളിലെ എം.ഡി.എസ്,.ജി.ഡി.എസ് എന്നിവയുടെ നറുക്കെടുപ്പ്/ലേല നടപടികൾ നിർത്തിവെക്കണമെന്ന് സർക്കുലർ.

[mbzauthor]

ലോക് ഡൗൺന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ/ സംഘങ്ങൾ എന്നിവ നടത്തിവരുന്ന എം.ഡി.എസ്, ജി.ഡി.എസ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ നറുക്കെടുപ്പ് /ലേല നടപടികൾ നിർത്തിവെക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ നിർദ്ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണു നിർദ്ദേശം. ലോക് ഡൗൺ കാലയളവിൽ ലേല നടപടികൾ മാറ്റിവയ്ക്കണം. ഈ കാലയളവിലെ തവണ തുക അടയ്ക്കാൻ വരിക്കാർക്ക് മതിയായ സാവകാശം നൽകണം. ലോക് ഡൗൺ മൂലം മുടങ്ങിയ തവണ തുകയ്ക് വീത പലിശ /ബോണസ് നഷ്ടപ്പെടുവാനോ പലിശ ഈടാക്കുവാനോ പാടുള്ളതല്ല. ഈ കാലയളവിൽ മാറ്റിവച്ച നറുക്കെടുപ്പ് /ലേല നടപടികൾ ഈ കാലയളവിന് ശേഷം നടത്തുമ്പോൾ വരിക്കാർക്ക് തവണ തുക അടയ്ക്കുന്നതിന് ആവശ്യമായ സമയം നൽകി നറുക്കെടുപ്പ് /ലേല തീയതി മുൻകൂർ അറിയിപ്പ് നൽകണമെന്നും സർക്കുലറിൽ പറയുന്നു.

[mbzshare]

Leave a Reply

Your email address will not be published.