സഹകരണ ഷീ സ്മാർട്ട് പദ്ധതിക്ക് ഇരിഞ്ഞാലക്കുടയിൽ തുടക്കമായി.

adminmoonam

 

കുടുംബശ്രീ അംഗങ്ങൾ, വനിതാ സ്വാശ്രയ സംഘങ്ങൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് ഇരിങ്ങാലക്കുടയിൽ സഹകരണ ഷീ സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. തൃശ്ശൂർ റീജനൽ അഗ്രികൾച്ചറൽ നോൺ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് വ്യത്യസ്തമായ തൊഴിൽ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

സഹകരണ ഷീ സ്മാർട്ട്നു കീഴിൽ സഹകരണ ഇവന്റ് മാനേജ്മെന്റ്, സഹകരണ എംപ്ലോയ്മെന്റ് സർവീസസ്, സഹകരണ ഷീ ഫ്രണ്ട്‌ലി ഹോം സർവീസ്, ഷീ അയേൺ ആൻഡ് ഡ്രൈ ക്ലീനിങ് പോയിന്റ്, ഹൗസ് ക്ലീനിങ്, സഹകരണ കാർഷിക നഴ്സറി, കാർഷിക ഉപദേശകസമിതി എന്നീ സേവനങ്ങൾ ആരംഭിക്കും. ഇതുവഴി തൃശൂർ ജില്ലയിലുള്ള വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ഒരുക്കുകയും പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനങ്ങൾ ഉറപ്പുവരുത്തുകയുമാണ് സംഘം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനും ജില്ലാ വ്യാപാര വ്യവസായ സഹകരണ സംഘം പ്രസിഡണ്ടുമായ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡണ്ട് പി.കെ.ഭാസി അധ്യക്ഷതവഹിച്ചു.

സംഘം വൈസ് പ്രസിഡണ്ട് അജോ ജോൺ, സംസ്ഥാന കേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാവൈസ്  പ്രസിഡണ്ട് പോൾസൺ, സംഘം സെക്രട്ടറി ഹില.പി.എഎച്, നഗരസഭ കൗൺസിലർമാർ,സംഘം ഭരണസമിതി അംഗങ്ങൾ, ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ സംഘം പ്രസിഡണ്ട് മാർ, സഹകരണ ജീവനക്കാർ, സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News