സഹകരണ വകുപ്പ് മലയാള ഭാഷാ ദിനം ആചരിച്ചു.

adminmoonam

മലയാള ഭാഷാ ദിനം കാസറഗോഡ് ജില്ലയിൽ സഹകരണ വകുപ്പിന് കീഴിൽ വിപുലമായി ആഘോഷിച്ചു. ദിനാചരണം പ്രശസ്ത ഗായകനും ഗാന നിരൂപകനുമായ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാള ഭാഷയെ നശിപ്പിക്കുന്നത് വികലമായി ഭാഷ അവതരിപ്പിക്കുന്ന ചാനൽ അവതാരകരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി ഭാഷ ഇതുവരെ മലയാളമായി മാറാത്തത് ഭാഷയുടെ ഔദ്യോഗിക ഉപയോഗത്തെ ബാധിക്കുന്നുണ്ട്. ഭാഷ പഠിക്കാൻ സംഗീതം ഉപകരിക്കുമെന്നും, പഴയ കാല ഗാന രചയിതാക്കൾ മലയാള ഭാഷകൊണ്ട് വിസ്മയകരമായ രചനകൾ നിർവ്വഹിച്ചിട്ടുണ്ടെന്ന് പാട്ടുകൾ പാടി കൊണ്ട് വി.ടി.മുരളി സമർത്ഥിച്ചു.

ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) എൻ.പി.പ്രീജി സ്വാഗതവും അസി: ഡയറക്ടർ ആനന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News