സഹകരണ വകുപ്പിലെ സ്ഥലംമാറ്റം ട്രിബ്യൂണല്‍ റദ്ദാക്കി
ഓണ്‍ലൈന്‍ വഴിയല്ലാതെ സ്ഥമംമാറ്റം നടത്തിയ സഹകരണ വകുപ്പിന്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. സഹകരണ വകുപ്പില്‍ ഓണ്‍ലൈനായല്ലാതെ മറ്റു സ്ഥമംമാറ്റം പാടില്ലെന്നും ഒരു മാസത്തിനകം ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ ആരംഭിക്കണമെന്നും ഉത്തരവിട്ട കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയെ മറികടന്ന് കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), ജോയിന്റ് ഡയറക്ടര്‍ (ആഡിറ്റ്) എന്നിവര്‍ പുറപ്പെടുവിച്ച ഇന്‍സ്‌പെക്ടര്‍, ആഡിറ്റര്‍ സ്ഥലം മാറ്റ ഉത്തരവാണ് റദ്ദാക്കിയത്.
ഇതിനോടകം ജോലിയില്‍ പ്രവേശിച്ചവരെ തിരികെ പോസ്റ്റ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ നല്‍കിയ കോടതി അലക്ഷ്യ നടപടിയിലാണ് വിധി. 52 പേരെയാണ് കൊല്ലം ജില്ലയില്‍ സ്ഥലംമാറ്റിയത്. ഇത് പൂര്‍ണ്ണമായി റദ്ദാക്കി.
[mbzshare]