സഹകരണ രംഗത്തെ കേരളത്തിലെ ആദ്യത്തെ ബ്യൂട്ടിഷൻസ് അക്കാദമി കോഴിക്കോട് വരുന്നു.

[mbzauthor]

സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറച്ചാർത്ത് നൽകി, ബ്യൂട്ടീഷൻസ് മേഖലയുടെ സാധ്യതകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ഉപയോഗപ്പെടുത്താനും ആയി കോഴിക്കോട് നഗരത്തിൽ ബ്യൂട്ടീഷൻസ് അക്കാദമി ഒരുങ്ങുന്നു. കോഴിക്കോട് ജില്ല വനിതാ ബ്യൂട്ടീഷൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട് ആനിഹാൾ റോഡിലുള്ള ഓഫീസിനോട് ചേർന്നാണ് അക്കാദമി പ്രവർത്തിക്കുക. ഇതിനോട് ചേർന്ന് പൊതുജനങ്ങൾക്കും പഠിതാക്കൾക്കും ആയി ആധുനിക സൗകര്യങ്ങളും ഗുണമേന്മ ഉറപ്പുവരുത്തുന്നതുമായ ബ്യൂട്ടി പാർലറും ഒരുക്കും. വൈകാതെ കോഴിക്കോട് ജില്ലയിലെ മുഴുവൻ താലൂക്കുകളിലും സഹകരണ ബ്യൂട്ടിഷൻസ് അക്കാദമി ആരംഭിക്കും.

അര വർഷക്കാലത്തെ കോഴ്സിൽ തിയറികും പ്രാക്ടിക്കലിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയിലെ പ്രഗൽഭരുടെ ക്ലാസുകൾക്ക് പുറമേ അവർക്കൊപ്പം നിന്ന് പ്രാക്ടിക്കൽ ക്ലാസിൽ പങ്കെടുത്തു പഠന നിലവാരം ഉയർത്താനും അവസരമുണ്ടാകും. ആറുമാസത്തെ ഫണ്ടമെന്റൽ കോഴ്സും മൂന്നു മാസത്തെ അഡ്വാൻസ് കോഴ്സും അക്കാദമിയിൽ ഉണ്ട്. നിലവിൽ ബ്യൂട്ടീഷൻ മാരായവർക്കും നൂതനമായകൂടുതൽ പഠനത്തിനും പ്രായോഗിക പരിജ്ഞാനത്തിനും ഉള്ള അവസരം അക്കാദമിയിൽ ഉണ്ട്. കോഴിക്കോട് ജില്ലാ വനിതാ ബ്യൂട്ടീഷൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ആണ് കാലഘട്ടത്തിനനുസരിച്ച് ഒട്ടേറെ ജോലി സാധ്യതയുള്ള അക്കാദമി ആരംഭിക്കുന്നത്. കുറഞ്ഞ ചിലവിൽ സഹകരണ രംഗത്തെ മുഴുവൻ സാധ്യതകളേയും പ്രയോജനപ്പെടുത്തി, ചിട്ടപ്പെടുത്തിയിട്ടുള്ള കോഴ്സിനു ശേഷം മൂന്നു മാസത്തെ പരിശീലനവും ജോലി അവസരവുമാണ് അക്കാദമി ഉറപ്പുനൽകുന്നത്. ഒപ്പം ഹോസ്റ്റൽ സൗകര്യവും അക്കാദമിയിൽ ഉണ്ട്. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് അക്കാദമിയുടെ അംഗീകൃത സർട്ടിഫിക്കറ്റ് നൊപ്പം ജോലിയുടെയും സ്വന്തം ബിസിനസിന്റെയും അനന്തസാധ്യതകളാണ് കാത്തിരിക്കുന്നത്.
അക്കാദമിയുടെയും കോഴ്സിന്റെയും വിവരങ്ങൾ അക്കാദമി ഡയറക്ടറായ ദീപ അജിത്തിൽനിന്നും 9947799880,9446516689 എന്നീ നമ്പറുകളിലും അറിയാവുന്നതാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഔട്ട്‌ലെറ്റുകൾ കേരളത്തിലെമ്പാടും ആരംഭിച് ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പൊതുവിപണിയിൽ ഗുണമേന്മയുള്ള വസ്തുക്കൾ കുറഞ്ഞവിലയിൽ നൽകാനുമാണ് സഹകരണസംഘം ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.