സഹകരണ രംഗം കേരളത്തിന്റെ അഭിമാനം: മന്ത്രി റോഷി അഗസ്റ്റിന്‍.

[mbzauthor]

സഹകരണ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും നിയമസഭയിലവതരിപ്പിച്ച സഹകരണ ബില്‍’ എല്ലാ വിഭാഗം സഹകാരികളുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ നിയമമാക്കു എന്നും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളാ സഹകരണ ഫെഡറേഷന്‍ ഏഴാം സംസ്ഥാന സമ്മേളനം ത്തോടനുബന്ധിച്ച് ‘കേന്ദ്ര സംസ്ഥാന സഹകരണ ഭേതഗതി’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ ജീവിതത്തിന്റെ സമസ്ത മേഖലകളിലും താങ്ങും തണലുമായി നില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു മേഖലയാണ് സഹകരണ മേഖലയെന്നും അതുതന്നെയാണ് സഹകരണ മേഖലയുടെ പ്രാധാന്യമെന്നും എന്ന മന്ത്രി പറഞ്ഞു. സഹകരണ വായ്പ മേഖല രാജ്യത്തിനുതന്നെ മാതൃകയാണ് എന്നുള്ളത് പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് കേരളത്തിന്‍രെ പങ്കാളിത്തമാണെന്നും രാജ്യത്തെ മൊത്തം സഹകരണ നിക്ഷേപത്തിന്റെ 70% ത്തോളം കേരളത്തില്‍ നിന്നുള്ള പങ്കാളിത്തമാണെന്നും നല്ല കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ സമസ്ത മേഖലയിലും ഇറങ്ങിച്ചെല്ലാന്‍ സഹകരണമേഖലയ്ക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണത്തെ കൂടുതല്‍ വികേന്ദ്രികരിക്കുന്നതിനു പകരം ഉദ്യോഗസ്തരിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കുന്ന ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.മുന്‍ എം.എല്‍ എ. ഇ.എം.അഗസ്തി, കെ.രാജന്‍., എം.പി. സാജു.വി.കെ.രവീന്ദ്രന്‍, കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല സ്വാഗതവും കണ്‍വീനര്‍ കെ.എ കര്യന്‍ നന്ദിയും പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.