സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിക്കുന്നുവെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ എം.എൽ.എ.

adminmoonam

സഹകരണ മേഖലയെ എങ്ങിനെ തകർക്കാമെന്ന് ആലോചിച്ചു കൊണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടു പോകുന്നതെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യവിരുദ്ധമായ സമീപനത്തിലൂടെ അധികാരത്തിന്റെ ഹുങ്കിലാണ് കേരള ബാങ്ക് രൂപവത്കരണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.നോട്ട് നിരോധനത്തിലൂടെ സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് ഇടതു സർക്കാർ മുന്നോട്ട് പോകുന്നതെന്നും ശിവകുമാർ കുറ്റപ്പെടുത്തി.
പ്രസിഡൻറ് ജോഷ്വാ മാത്യു അധ്യക്ഷനായി.

സഹകരണ മേഖലയുടെ നിലനില്പിനെ തന്നെ അപകടത്തിലാക്കാനാണ്ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ .കരകുളം കൃഷ്ണപ്പിള്ള പറഞ്ഞു.കെ.പി.സി.സി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി, കെ.സി.ഇ.എഫ്.ഭാരവാഹികളായ അശോകൻ കുറുങ്ങപ്പള്ളി,പി.കെ.വിനയകുമാർ, ആനാട് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News