സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് ധർണ
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) ആഹ്വാനപ്രകാരം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുൻപിൽ
പ്രതിഷേധ ധർണ്ണ നടത്തി.
2020ലെ ബാങ്ക് റെഗുലേഷൻ ആക്ട് പിൻവലിക്കുക, സംസ്ഥാനങ്ങൾക്ക് സഹകരണ മേഖലയിലുള്ള ഭരണഘടനാവകാശം ഉറപ്പാക്കുക, ഫെഡറൽ തത്വങ്ങളെ മറികടന്ന് സംസ്ഥാനത്തിൻ്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നീക്കം അവസാനിപ്പിക്കുക, 2021 ജൂൺ 28 ലെ ആർ.ബി.ഐ. സർക്കുലർ പിൻവലിക്കുക, സഹകരണ മേഖലയിൽ ഔട്ട്സോഴ്സിങ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
[mbzshare]