സഹകരണ മേഖലയിൽ യുവാക്കളുടെ പ്രാതിനിധ്യം കുറയുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി.

adminmoonam

സഹകരണ രംഗത്ത് യുവാക്കളുടെ പ്രാതിനിധ്യം കുറയുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 25 നും 45 നും ഇടയിൽ പ്രായമുള്ള യുവജനതയുടെ പ്രാതിനിധ്യം സഹകരണമേഖലയിൽ വലിയ തോതിൽ കുറയുന്നുണ്ട്. ഇത് ആശങ്കയും ഒപ്പം സഹകരണ മേഖലയ്ക്കും ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലാ സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നോട്ട് നിരോധനം ഉണ്ടാക്കിയ വലിയ പ്രതിസന്ധി സഹകരണമേഖല വിജയകരമായി അതിജീവിച്ചു. പ്രളയാനന്തരം ഉണ്ടായ വലിയ നാശനഷ്ടങ്ങൾ അതിജീവിക്കാൻ സഹകരണമേഖല കെയർ ഹോം പദ്ധതിയിലൂടെ സർക്കാരിന് നൽകിയത് അത്ഭുതകരമായ പിന്തുണയാണെന്നും ഇതിന് സഹകാരികളോട് പ്രത്യേകം നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ മന്ത്രി സഹകാരികളുടെ നിർദ്ദേശങ്ങൾ കേൾക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.

കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ചെയർമാൻ പി.വി. സഹദേവൻ അധ്യക്ഷതവഹിച്ചു.

ജോയിന്റ് രജിസ്ട്രാർ റഹിം പനിയോടാത്ത്‌ , കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുരേഷ് ചന്ദ്രൻ, സുൽത്താൻ ബത്തേരി അർബൻ ബാങ്ക് പ്രസിഡണ്ട് തോമസ് മാസ്റ്റർ, കോട്ടത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുരേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സഹകാരി സംഗമത്തിൽ ജില്ലയിലെ നിരവധി സഹകാരികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News